ആശങ്കയൊഴിഞ്ഞു; നെടുമ്പാശേരിയുടെ പ്രവർത്തനം സാധാരണ നിലയിൽ

01:56 PM Aug 11, 2018 | Deepika.com
കൊച്ചി: ആശങ്കകൾ ഒഴിഞ്ഞതോടെ നെടുന്പാശേരി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്രവർത്തനം സാധാരണ നിലയിലെത്തി. പ്ര​ള​യ ഭീ​ഷ​ണി വി​മാ​ന​ത്താ​വ​ള​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഹ​ജ് സ​ർ​വീ​സ് മു​ട​ങ്ങി​യ​തു​മൂ​ലം കാ​ത്തു​കി​ട​ന്ന 410 ഹാ​ജി​മാ​രെ ഇ​ന്നു രാ​വി​ലെ 8.30ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ യാത്രയാക്കി. ഇ​തോ​ടെ ഹ​ജ് വി​മാ​ന സ​ർ​വീ​സും സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്.

ചെ​ങ്ക​ൽ​തോ​ട്ടി​ൽ​നി​ന്നും ഓ​വു​ചാ​ലു​ക​ൾ വ​ഴി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ ഭാ​ഗ​ത്തേ​യ്ക്കു വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി പ്ര​ത്യേ​ക പ​ന്പ് സെ​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ളം ഉ​യ​ർ​ന്ന് ഇ​തു​വ​ഴി ഒ​ഴു​കി​വ​ന്നാ​ൽ ത​ത്സ​മ​യം പു​റ​ത്തേ​യ്ക്കു ക​ള​യാ​ൻ ഇ​തു​വ​ഴി ക​ഴി​യും.

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നെ​ത്തു​ട​ർ​ന്നു പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു വെ​ള്ളം ക​യ​റി​യി​ട്ടി​ല്ല. എല്ലാ സമയവും വെ​ള്ള​ത്തി​ന്‍റെ തോ​ത് നി​രീ​ക്ഷി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​വും സിയാൽ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.