കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി

01:28 PM Aug 11, 2018 | Deepika.com
തിരുവനന്തപുരം: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ചില അവസരങ്ങളിൽ ഇത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലേക്ക് ഉയരാൻ സാധ്യയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ അറബിക്കടലിൽ പോകരുതെന്നും മുന്നറിയിപ്പു നൽകി.

അറബി കടലിന്‍റെ മധ്യഭാഗത്തും, തെക്ക്-പടിഞ്ഞാറ് ഭാഗത്തും, കടൽ അതിപ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്നുമാണ് വിവരം. ഈ മുന്നറിയിപ്പ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ അടുത്ത 24 മണിക്കൂർ വരെ ബാധകമായിരിക്കും.