കോതമംഗലം: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്ന് ഇടമലയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾഅടച്ചു. ശേഷിക്കുന്ന ഒരു ഷട്ടർ പാതിതാഴ്ത്തി പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 100 ഘനമീറ്ററായി കുറച്ചു. സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതോടെയാണ് നടപടി. സംഭരണിയിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞാൽ ഉച്ചയോടെ എല്ലാ ഷട്ടറുകളും താഴ്ത്തിയേക്കുമെന്നാണ് സൂചന.
168.95 മീറ്ററാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി വെള്ളം കൂടുതൽ ഒഴുക്കി കളഞ്ഞിരുന്നെങ്കിലും മഴയുടെ കാഠിന്യം മൂലം സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിരുന്നില്ല. അർധരാത്രി 12ന് ജലനിരപ്പ് കുറഞ്ഞതോടെ രണ്ടു ഷട്ടറുകൾ താഴ്ത്തുകയായിരുന്നു. രാവിലെ എട്ടോടെയാണ് മൂന്നാമത്തെ ഷട്ടർ അടച്ചത്.
ഇടമലയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു
12:17 PM Aug 11, 2018 | Deepika.com