സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് മാ​ല​ദ്വീ​പ്

09:40 PM Aug 10, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​നി​ന്നും ഇ​ന്ത്യ​യു​ടെ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് മാ​ല​ദ്വീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ളും സൈ​നി​ക​രെ​യും അ​ട​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള സൈ​നി​ക ക​രാ​ർ ജൂ​ണി​ൽ അ​വ​സാ​നി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചൈ​ന​യു​ടെ പി​ന്തു​ണ​യു​ള്ള മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​നി​ന്‍റെ ന​ട​പ​ടി.

യാ​മീ​ൻ രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തും രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തും ഇ​ന്ത്യ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. ഇ​ന്ത്യ സൈ​ന്യ​ത്തെ അ​യ​ക്ക​ണ​മെ​ന്ന് മാ​ല​ദ്വീ​പ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തും ദ്വീ​പ് രാ​ജ്യ​ത്ത് അ​സ്വ​സ്ഥ​ത വ​ർ​ധി​പ്പി​ച്ചി​രു​ന്നു. നാ​ളു​ക​ളാ​യി മാ​ല​ദ്വീ​പി​ന് എ​ല്ലാ​വി​ധ സാ​മ്പ​ത്തി​ക, സൈ​നി​ക സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​വ​രു​ന്ന​ത് ഇ​ന്ത്യ​യാ​ണെ​ങ്കി​ലും യാ​മീ​ൻ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ചൈ​ന​യു​മാ​യാ​ണ് അ​ടു​പ്പം കാ​ണി​ക്കു​ന്ന​ത്.

ര​ണ്ട് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് ഇ​ന്ത്യ അ​യ​ൽ ദ്വീ​പ് രാ​ജ്യ​ത്തി​നു ന​ൽ​കി​യി​രു​ന്ന​ത്. ആ​രോ​ഗ്യ​രം​ഗ​ത്തെ ആ​വ​ശ‍്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ മാ​റ്റം വ​ന്ന​തോ​ടെ നാ​ളു​ക​ളാ​യി മാ​ല​ദ്വീ​പ് ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.