രാ​ഷ്ട്ര​പ​തി​യു​ടെ വ്യാ​ജ ക​ത്ത് ഫേ​സ്ബു​ക്കി​ൽ; കോ​ള​ജ് ഡ​യ​റ​ക്ട​ർ അ​റ​സ്റ്റി​ൽ

05:32 PM Aug 10, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി​യു​ടെ വ്യാ​ജ ക​ത്ത് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കോ​ള​ജ് ഡ​യ​റ​ക്ട​ർ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു മാ​നേ​ജ്മെ​ന്‍റ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഹ​രി​കൃ​ഷ്ണ മാ​രം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​എ​സി​ൽ ആ​യി​രു​ന്ന ഹ​രി​കൃ​ഷ്ണ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

ഡ​ൽ​ഹി സൈ​ബ​ർ ക്രൈം ​സെ​ൽ‌ ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി ന​ൽ​കി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സം​ബ​ന്ധി​ച്ച് ഹ​രി​കൃ​ഷ്ണ എ​ഴു​തി​യ പു​സ്ത​ക​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് എ​ഴു​തി​യ​തെ​ന്ന വ്യാ​ജേ​ന ത​യാ​റാ​ക്കി​യ ക​ത്താ​ണ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. പു​സ്ത​ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​യാ​ൾ ഇ​ത് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ഹ​രി​കൃ​ഷ്ണ യു​എ​സി​ൽ ആ​യി​രു​ന്നു. കേ​സു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ഇ​യാ​ൾ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.