ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നങ്ങൾക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു വ​ര​ണം: ശ്രീ​ധ​ര​ൻ​പി​ള്ള

05:05 PM Aug 10, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം നേ​രി​ടു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മഴക്കെടുതി നേ​രി​ടാ​ൻ എ​ല്ലാ ബി​ജെ​പി അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.എ​സ്.ശ്രീ​ധ​ര​ൻ​പി​ള്ള. ദു​ര​ന്ത മു​ഖ​ത്ത് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സേ​വാ​ഭാ​ര​തി​യും ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ക​ണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും അ​ക​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കി​ട്ടു​ന്ന ഏ​ത് ചെ​റി​യ സ​ഹാ​യ​വും വ​ലി​യ ആ​ശ്വാ​സ​മാ​ണ്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, മ​രു​ന്ന്, ഭ​ക്ഷ​ണം, വ​സ്ത്രം തു​ട​ങ്ങി ഏ​ത് ത​ര​ത്തി​ലു​മു​ള്ള സ​ഹാ​യ​വും ആവശ്യമുള്ള സമയമാണിത്. ഇ​വ സ​മാ​ഹ​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ര്‍ മു​ന്നി​ട്ടി​റ​ങ്ങ​ണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കേ​ര​ള​ത്തി​നാ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന കേ​ന്ദ്ര നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രമ​ന്ത്രി​മാ​രു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. അ​നു​ഭാ​വ​പൂ​ർ​വ്വം ഇ​ക്കാ​ര്യം പ​രിഗ​ണി​ക്കു​മെ​ന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.