തിരുവല്ല: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും കുത്തൊഴുക്കിലും തകർന്ന കുടിവെള്ള പൈപ്പുലൈനുകൾ പുനസ്ഥാപിച്ചുവരിയാണ് മന്ത്രി മാത്യു ടി. തോമസ്. മലപ്പുറം, എറണാകുളം, പാലക്കാട് എന്നി ജില്ലകളിലാണ് കുടിവെള്ളത്തിന്റെ ക്ഷാമം രൂക്ഷമായിരിക്കുന്നത്. വെള്ളത്തിൽ ചെളിയുടെ അംശം കൂടുതലായതിനാൽ പലയിടങ്ങളിലും പന്പിംഗ് നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് നിന്ന് പാലക്കാടേക്കുള്ള പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ പാലക്കാട് നഗരത്തിലും കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പെരിയാറില്‍ നിന്ന് കൊച്ചി കോര്പറേഷന് പ്രദേശത്ത് വെള്ളമെത്തിക്കുന്ന മൂന്നു പമ്പ് ഹൗസുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തി. രണ്ടെണ്ണത്തിന് നിയന്ത്രണം ഏര്പ്പടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴയുടെ പരിധിയില്‍ പെടുന്ന കുട്ടമ്പുഴ, കുട്ടമംഗലം, നേര്യമംഗലം, പിണ്ടിമന, കോട്ടപ്പടി എന്നിവിടങ്ങളിലും പമ്പിംഗ് നിര്‍ത്തി. കുടിവെള്ളവിതരണം തടസപ്പെട്ട പ്രദേശങ്ങളില്‍ ആവശ്യമായ നടപടിസ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മാത്യു ടി. തോമസ് പറഞ്ഞു.
കുടിവെള്ള പൈപ്പുകൾ പുനസ്ഥാപിച്ചുവരികയാണെന്ന് മാത്യു ടി. തോമസ്
04:10 PM Aug 10, 2018 | Deepika.com