സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ കൂടി

03:38 PM Aug 03, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്ട്രേഷൻ കോഡുകൾ കൂടി തുടങ്ങി. പുതുയതായി രൂപീകരിച്ച ആറു സബ് ആർടി ഓഫീസുകൾക്കായി കെഎൽ 74 മുതൽ കെഎൽ 79 വരെയാണ് അനുവദിച്ചത്.

കാട്ടാക്കട 74, തൃപ്പയാർ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകൾ. ഇവിടങ്ങളിൽ സബ് ആർടി ഓഫീസുകൾ തുടങ്ങാൻ ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു.