ജനതാദൾ എംഎൽഎയുടെ മകന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

03:20 PM Aug 03, 2018 | Deepika.com
പാറ്റ്ന: ജനതാദൾ യുണൈറ്റഡ് എംഎൽഎ ബീമാഭാരതിയുടെ മകൻ ദീപക് കുമാർ ‌ മരിച്ച നിലയിൽ. പാറ്റ്നയിലെ രാജേന്ദ്ര നഗർ റെയിൽവേ ടെർമിനലിനു സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബസാർ സമിതി പ്രദേശത്തുള്ള സുഹൃത്തിന്‍റെ വീട്ടിലാണ് ഇയാൾ വ്യാഴാഴ്ച രാത്രി തങ്ങിയിരുന്നത്.

ട്രെയിൻ തട്ടിയല്ല ദീപക് മരിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ദീപകിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. ഇതിന്‍റെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.