തൃണമൂൽ എംപി ഇദ്രിസ് അലിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

01:34 PM Aug 03, 2018 | Deepika.com
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി ഇദ്രിസ് അലിയെ ദേഹാസ്വാസ്ഥ്യമുണ്ടായതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസാം പൗരത്വ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ തൃണമൂൽ പ്രതിഷേധത്തെത്തുടർന്ന് സഭ പിരിഞ്ഞ സമയത്താണ് അലിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

സ്ട്രെച്ചറിൽ പാർലമെന്‍റിന് പുറത്തെത്തിച്ച അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.