മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരും

11:20 AM Aug 03, 2018 | Deepika.com
പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാല് ഷട്ടറുകളും ഒമ്പത് സെന്‍റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ ഭാരതപ്പുഴയിലേക്കുള്ള ഒഴുക്ക് കൂടും. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ കല്‍പാത്തി, ഭാരതപ്പുഴകളുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു. നേരത്തെ മൂന്ന് സെന്‍റീമീറ്ററായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്.

ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയാക്കിയത്. 115.06 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ നിലവില്‍ 115 മീറ്ററാണ് ജലനിരപ്പ്. കൂടുതല്‍ വെള്ളം ഒഴുക്കുന്നതിനാല്‍ മലമ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള ഉല്‍പാദനം ഇന്ന് തുടങ്ങും.