കണ്ണൂർ: നഗരത്തിൽ കൊക്കൈയിൻ വിൽപന നടത്തിയ നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സിൻന്തേര ഫ്രാൻസിസ് (28) ആണ് അറസ്റ്റിലായിരിക്കുന്നത്. കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് പ്രതിയെ വലയിലാക്കിയത്.
രാജ്യാന്തര കൊക്കൈയിൻ വിൽപനയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു. മുംബൈയിൽ താമസിക്കുന്ന ഇയാൾ ബംഗളൂരുവിൽ വിമാനമിറങ്ങി ബസിൽ കണ്ണൂരിലെത്തുകയായിരുന്നു. റെയിൽവേ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് കൊക്കൈൻ വിൽപന നടത്തുന്നതിനും പുതിയ വിപണി കണ്ടെത്തുന്നതിന് ഒരാളെ കാത്ത് നിൽക്കുന്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.
പരിശോധനയിൽ ഇയാളുടെ പഴ്സിൽ നിന്നും മൂന്നു ഗ്രാം കൊക്കൈയിൻ പിടികൂടി. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 60,000 രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
കണ്ണൂരിൽ കൊക്കൈയിനുമായി നൈജീരിയൻ സ്വദേശി അറസ്റ്റിൽ
11:20 AM Aug 03, 2018 | Deepika.com