ഒ​റ്റ​യാ​ൾ പോ​രാ​ട്ട​വു​മാ​യി സെ​ഞ്ചു​റി​നേ​ട്ട​ത്തി​ല്‍ കോ​ഹ്ലി; ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ ലീ​ഡ് വ​ഴ​ങ്ങി

10:50 PM Aug 02, 2018 | Deepika.com
ബി​ർ​മിം​ഗാം: നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ ഉ​ജ്ജ്വ​ല പോ​രാ​ട്ട മി​ക​വി​ലും ഇം​ഗ്ല​ണ്ടി​നെ​തി​രേ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ലീ​ഡ് വ​ഴ​ങ്ങി. ഇം​ഗ്ല​ണ്ടി​ന്‍റെ 287 റ​ണ്‍​സ് ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​ർ പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ, 13 റ​ണ്‍​സ് പി​ന്നി​ൽ 274-ൽ ​ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ചു. 149 റ​ണ്‍​സ് നേ​ടി​യ കോ​ഹ്ലി​യാ​ണ് അ​വ​സാ​നം പു​റ​ത്താ​യ ബാ​റ്റ്സ്മാ​ൻ. ആ​തി​ഥേ​യ​ർ​ക്കാ​യി സാം ​ക​ര​ൻ നാ​ലു വി​ക്ക​റ്റ് നേ​ടി.

ഒ​ര​റ്റ​ത്ത് വി​ക്ക​റ്റു​ക​ൾ കൊ​ഴി​യു​ന്പോ​ഴും വീ​രോ​ചി​തം പോ​രാ​ടി ക്യാ​പ്റ്റ​ന്‍റെ ക​ളി​കെ​ട്ട​ഴി​ച്ച കോ​ഹ്ലി ഇ​ന്ത്യ​യെ ഒ​റ്റ​യ്ക്കു ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ ഇം​ഗ്ലീ​ഷ് ഫീ​ൽ​ഡ​ർ ഡേ​വി​ഡ് മ​ലാ​ൻ കോ​ഹ്ലി​യെ വി​ട്ടു​ക​ള​ഞ്ഞു. 172 പ​ന്തി​ൽ സെ​ഞ്ചു​റി തി​ക​ച്ച കോ​ഹ്ലി ഇം​ഗ്ലീ​ഷ് മ​ണ്ണി​ൽ ത​ന്‍റെ ക​ന്നി ശ​ത​ക​മാ​ണ് നേ​ടി​യ​ത്. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന്‍റെ 22-ാം ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണി​ത്.

ത​ലേ​ദി​വ​സ​ത്തെ സ്കോ​റി​നോ​ട് ര​ണ്ട് റ​ണ്‍​സ്കൂ​ടി ചേ​ർ​ത്ത​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​യു​ടെ തു​ട​ക്കം മി​ക​ച്ച​താ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ മു​ര​ളി വി​ജ​യും ശി​ഖ​ർ ധ​വാ​നും 13.4 ഓ​വ​റി​ൽ 50 റ​ണ്‍​സ് സ്കോ​ർ​ബോ​ർ​ഡി​ൽ എ​ത്തി​ച്ചു. ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ന്‍റെ​യും സ്റ്റൂ​വ​ർ​ട്ട് ബ്രോ​ഡി​ന്‍റെ​യും ബൗ​ളിം​ഗി​നെ അ​തി​ജീ​വി​ച്ച ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രെ കു​ടു​ക്കാ​ൻ ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ട് സാം ​ക​ര​നെ പ​ന്തേ​ൽ​പ്പി​ച്ചു. ക​ര​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി വി​ജ​യ് (20 റ​ണ്‍​സ്) മ​ട​ങ്ങി. ഒ​രു പ​ന്തി​നു​ശേ​ഷം കെ.​എ​ൽ. രാ​ഹു​ലി​നെ (നാ​ല് റ​ണ്‍​സ്) ബൗ​ൾ​ഡാ​ക്കി ക​ര​ൻ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട​പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു. ത​ന്‍റെ അ​ടു​ത്ത ഓ​വ​റി​ൽ ശി​ഖ​ർ ധ​വാ​നെ​യും (26 റ​ണ്‍​സ്) പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ക്കി ഇ​രു​പ​തു​കാ​ര​നാ​യ സാം ​ഇ​ന്ത്യ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.

ര​ഹാ​നെ​യും (15 റ​ണ്‍​സ്) കോ​ഹ്ലി​യും നാ​ലാം വി​ക്ക​റ്റി​ൽ 41 റ​ണ്‍​സ് ക​ണ്ടെ​ത്തി. എ​ന്നാ​ൽ, സ്കോ​ർ 100-ൽ ​നി​ൽ​ക്കു​ന്പോ​ൾ ര​ഹാ​നെ ബെ​ൻ സ്റ്റോ​ക്സി​ന്‍റെ പ​ന്തി​ൽ ജെ​ന്നിം​ഗ്സി​നു ക്യാ​ച്ച് ന​ല്കി മ​ട​ങ്ങി. അ​ടു​ത്ത ഓ​വ​ർ എ​റി​യാ​നെ​ത്തി​യ സ്റ്റോ​ക്സ് ദി​നേ​ശ് കാ​ർ​ത്തി​കി​നെ​യും (പൂ​ജ്യം) മ​ട​ക്കി​യ​തോ​ടെ ഇ​ന്ത്യ അ​ഞ്ചി​ന് 100. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും (22 റ​ണ്‍​സ്), അ​ശ്വി​നും (10 റ​ണ്‍​സ്), ഷാ​മി​യും (ര​ണ്ട് റ​ണ്‍​സ്) മ​ട​ങ്ങു​ന്പോ​ൾ 182/8 എ​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​ൻ സ്കോ​ർ. ഇ​വി​ടെ​നി​ന്ന് ഇ​ഷാ​ന്ത് ശ​ർ​മ​യെ കൂ​ട്ടു​പി​ടി​ച്ച് 35 റ​ണ്‍​സും ഉ​മേ​ഷ് യാ​ദ​വി​നെ കൂ​ട്ടു​പി​ടി​ച്ച് 57 റ​ണ്‍​സും ഇ​ന്നിം​ഗ്സി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ കോ​ഹ്ലി​ക്കു ക​ഴി​ഞ്ഞു.