ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ ഇ​ട​പെ​ടും; മു​ന്ന​റി​യി​പ്പു​മാ​യി ഓ​ക്സ്ഫ​ഡ് വി​ദ​ഗ്ധ​ൻ

09:40 PM Aug 02, 2018 | Deepika.com
ല​ണ്ട​ൻ: ഇ​ന്ത്യ​യി​ലെ​യും ബ്ര​സീ​ലി​ലെ​യും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ റ​ഷ്യ ഇ​ട​പെ​ട്ടേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. യു​എ​സ് സെ​ന​റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്മി​റ്റി​ക്കു മു​ന്പാ​കെ ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​മൂ​ഹ​മാ​ധ്യ​മ വി​ദ​ഗ്ധ​ൻ ഫി​ലി​പ് എ​ൻ.​ഹൊ​വാ​ർ​ഡാ​ണ് ഈ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ദേ​ശ ഇ​ട​പെ​ട​ലു​ക​ളെ​കു​റി​ച്ചാ​യി​രു​ന്നു മൊ​ഴി​യെ​ടു​ക്ക​ൽ.

യു​എ​സി​ലെ പോ​ലെ ഇ​ന്ത്യ, ബ്ര​സീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ളി​ൽ വൈ​ദ​ഗ്ധ്യ​മി​ല്ലെ​ന്ന് ഫി​ലി​പ് എ​ൻ.​ഹൊ​വാ​ർ​ഡ് ക​മ്മി​റ്റി​ക്കു മു​ന്നി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ഹം​ഗ​റി തെ​ര​ഞ്ഞെ​ടു​പ്പി​ലെ ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം ക​മ്മി​റ്റി​ക്കു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. ഉ​ട​ൻ​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യും ബ്ര​സീ​ലും.

2016 യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന സ​മി​തി​യാ​ണ് സെ​ന​റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്മി​റ്റി. യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.