ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്ന ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

09:21 PM Aug 02, 2018 | Deepika.com
ക​പു​ർ​ത്ത​ല: പ​ഞ്ചാ​ബി​ൽ കു​ടും​ബ‌​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വാ​വ് ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്നു. പി​ന്നീ​ട് സ്വ​യം തീ​കൊ​ളു​ത്തി മ​രി​ക്കു​ക​യും ചെ​യ്തു. ഭാ​ര്യ​യു​ടെ അ​വി​ഹി​ത ബ​ന്ധ​ത്തെ ചൊ​ല്ലി​യു​ള്ള വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പ​ഞ്ചാ​ബി​ലെ ക​ലാ​സിം​ഗ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ർ​ദാ​നി​ൽ ജോ​ലി ചെ​യ്തു​വ​ന്ന വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര​നാ​യ കു​ൽ​വീ​ന്ദ​ർ സിം​ഗാ​ണ് (35) ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. കു​ൽ​വീ​ന്ദ​റും മ​ക്ക​ളാ​യ അ​ഭി (5) സോ​ന​ലും (8) സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കു​ൽ​വീ​ന്ദ​റു​ടെ ഭാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.