ഹൈ​ദ​രാ​ബാ​ദി​ൽ ‌സ്കൂ​ളി​ന്‍റെ സ്റ്റേ​ജ് ത​ക​ർ​ന്നു വീ​ണ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

08:26 PM Aug 02, 2018 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ൽ സ്റ്റേ​ജി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഹൈ​ദ​രാ​ബാ​ദി​ലെ കു​കാ​ത്പ​ള്ളി​യി​ലെ ന്യൂ ​സെ​ഞ്ചു​റി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

സ്റ്റേ​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക​രാ​ട്ടെ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ണി​കീ​ർ​ത്ത​ന (9), ച​ന്ദ​ന (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ കു​കാ​ത്പ​ള്ളി​യി​ലെ അ​നു​പ​മ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.