അ​ടി​ത്ത​റ​യി​ട്ട് യാ​ദ​വ്, ത​ക​ർ​ത്ത​ടി​ച്ച് കൃ​ണാ​ൽ; മും​ബൈ​ക്ക് മൂ​ന്നാം വി​ജ​യം

11:50 PM May 04, 2018 | Deepika.com
ഇ​ൻ​ഡോ​ർ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​റു വി​ക്ക​റ്റ് വി​ജ​യം. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 175 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മും​ബൈ ഒ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.

ഓ​പ്പ​ണ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് മും​ബൈ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ​യൊ​രു​ക്കി​യ​ത്. യാ​ദ​വ് 42 പ​ന്തി​ൽ 57 റ​ണ്‍​സ് നേ​ടി. വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ റ​ണ്‍​റേ​റ്റ് ഉ​യ​ര​വെ, ക്രീ​സി​ലെ​ത്തി ത​ക​ർ​ത്ത​ടി​ച്ച കൃ​ണാ​ൽ പാ​ണ്ഡ്യ മും​ബൈ​ക്കു സീ​സ​ണി​ലെ മൂ​ന്നാം വി​ജ​യം സ​മ്മാ​നി​ച്ചു. കൃ​ണാ​ൽ 12 പ​ന്തി​ൽ​നി​ന്ന് 31 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു. 24 റ​ണ്‍​സു​മാ​യി നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ വി​ജ​യ​ത്തി​ൽ കൃ​ണാ​ലി​നു കൂ​ട്ടു​നി​ന്നു. ഇ​ഷാ​ൻ കി​ഷ​ൻ(25), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(23) എ​ന്നി​വ​രും മും​ബൈ​ക്കാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ആ​ദ്യം ബാ​റ്റു ചെ​യ്ത പ​ഞ്ചാ​ബ് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 174 റ​ണ്‍​സ് നേ​ടി. വെ​സ്റ്റ്ഇ​ൻ​ഡീ​സ് താ​രം ക്രി​സ് ഗെ​യി​ലി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യാ​യി​രു​ന്നു പ​ഞ്ചാ​ബ് ഇ​ന്നിം​ഗ്സി​ന്‍റെ സ​വി​ശേ​ഷ​ത. 40 പ​ന്തി​ൽ ആ​റു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടെ 50 റ​ണ്‍​സ് നേ​ടി ഗെ​യി​ൽ പു​റ​ത്താ​യി. കെ.​എ​ൽ.​രാ​ഹു​ൽ(24), യു​വ​രാ​ജ് സിം​ഗ്(14), ക​രു​ണ്‍ നാ​യ​ർ(23), അ​ഷ്ക​ർ പ​ട്ടേ​ൽ(13), മാ​ർ​ക​സ് സ്റ്റോ​യി​നി​സ്(29*), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ(11) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സം​ഭാ​വ​ന.

മും​ബൈ​ക്കാ​യി ജ​സ്പ്രീ​ത് ബും​റ നാ​ലോ​വ​റി​ൽ 19 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് നേ​ടി. മി​ച്ച​ൽ മ​ക്ഗ്ലീ​ഗ​ൻ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ, ബെ​ൻ ക​ട്ടിം​ഗ് എ​ന്നി​വ​രും ഓ​രോ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.