സൈ​ന്യം വീ​ട് ത​ല്ലി​ത്ത​ക​ർ​ത്തു; സേ​ന​യ്ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കാ​ഷ്മീ​ർ ഡി​എ​സ്പി

11:13 PM May 04, 2018 | Deepika.com
ശ്രീ​ന​ഗ​ർ: സു​ര​ക്ഷാ സേ​ന ത​ന്‍റെ വീ​ട് ത​ല്ലി​ത്ത​ക​ർ​ത്തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ രം​ഗ​ത്ത്. ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് സ്വ​ദേ​ശി​യാ​യ, ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട​ന്‍റ് നി​സാ​ർ അ​ഹ​മ്മ​ദ് ബ​ക്ഷി​യാ​ണ് സൈ​ന്യ​ത്തി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്തെ ചി​ല യു​വാ​ക്ക​ൾ സൈ​ന്യ​ത്തി​നു​നേ​ർ​ക്ക് ക​ല്ലെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന ത​ന്‍റെ വീ​ട് ത​ല്ലി​ത്ത​ക​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണം. അ​ടി​ച്ചു​ത​ക​ർ​ത്ത വീ​ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തു. വീ​ടി​ന്‍റെ ജ​നാ​ല​ക​ൾ, കാ​റി​ന്‍റെ ചി​ല്ല്, ബൈ​ക്കു​ക​ൾ എ​ന്നി​വ ത​ല്ലി​ത്ത​ക​ർ​ത്ത​താ​യി ചി​ത്ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സൈ​ന്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം കി​രാ​ത​വാ​ഴ്ച​യാ​ണെ​ന്നും ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ഈ ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ക​യാ​ണെ​ന്നും നി​സാ​ർ ആ​രോ​പി​ച്ചു.

ഇ​ത് ആ​ദ്യ​മാ​യാ​ണ് സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ വീ​ട് ത​ല്ലി​ത്ത​ക​ർ​ത്തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഒ​രു ഉ​യ​ർ​ന്ന പ​ദ​വി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രം​ഗ​ത്തെ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ര​ണ്ടു വ​ർ​ഷം മു​ന്പ് ബു​ർ​ഹാ​ൻ വാ​നി​യു​ടെ വ​ധ​ത്തെ തു​ട​ർ​ന്ന് കാ​ഷ്മീ​രി​ൽ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​ശേ​ഷം സൈ​ന്യ​ത്തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കാ​റു​ണ്ട്.