തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ച് യോ​ഗി ക​ർ​ണാ​ട​ക വി​ട്ടു

06:19 PM May 04, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ക​ർ​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി. ക​ന​ത്ത മ​ഴ​യി​ലും പൊ​ടി​ക്കാ​റ്റി​ലും യു​പി​യി​ൽ 73 പേ​ർ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദി​ത്യ​നാ​ഥി​ന്‍റെ മ​ട​ക്കം. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​ഗ്ര​യി​ലെ​ത്തു​ന്ന ആ​ദി​ത്യ​നാ​ഥ് ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ൽ 43 പേ​രാ​ണ് ആ​ഗ്ര​യി​ൽ മാ​ത്രം മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ദ്ദേ​ഹം കാ​ണ്‍​പൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് വ​രെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ ആ​ദി​ത്യ​നാ​ഥി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കൊ​ടു​ങ്കാ​റ്റി​ലും പേ​മാ​രി​യി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ര​വ​ധി പേ​ർ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും, ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​ക്കാ​യി പ്ര​ചാ​ര​ണം തു​ട​രു​ന്ന യോ​ഗി​യെ പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും സി​ദ്ധ​രാ​മ​യ്യ ഇ​ത് ആ​യു​ധ​മാ​ക്കി. ഇ​തോ​ടെ ആ​ദി​ത്യ​നാ​ഥ് മ​ട​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

സം​സ്ഥാ​നം വ​ൻ ദു​ര​ന്തം നേ​രി​ടു​ന്പോ​ൾ ക​ർ​ണാ​ട​ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ദി​ത്യ​നാ​ഥി​നെ വി​മ​ർ​ശി​ച്ച് യു​പി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വും രം​ഗ​ത്തെ​ത്തു​ക​യു​ണ്ടാ​യി. സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് യു​പി​യി​ൽ ആ​ദി​ത്യ​നാ​ഥി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ​പോ​ലും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ ക​ർ​ണാ​ട​ക​യി​ൽ മ​ഠം സ്ഥാ​പി​ച്ച് അ​വി​ടെ അ​ദ്ദേ​ഹം ക​ഴി​യു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും അ​ഖി​ലേ​ഷ് പ​രി​ഹ​സി​ച്ചു.