ദ​ളി​ത​ന്‍റെ വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​ള്ള നാ​ട​കം നി​ർ​ത്തൂ; ബി​ജെ​പി​യോ​ടു മോ​ഹ​ൻ ഭാ​ഗ​വ​ത്

05:29 PM May 04, 2018 | Deepika.com
മും​ബൈ: ദ​ളി​ത​ന്‍റെ വീ​ട്ടി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ചു​ള്ള നാ​ട​ക​ങ്ങ​ൾ ബി​ജെ​പി നേ​താ​ക്ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. സ്വാ​ഭാ​വി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ മാ​ത്ര​മേ ജാ​തി​പ​ര​മാ​യ വേ​ർ​തി​രി​വു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​കൂ എ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ ദ​ളി​ത​രെ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കു ക്ഷ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദ​ളി​ത​രു​ടെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​യി​ല്ല. ദ​ളി​ത​രു​ടെ വീ​ട്ടി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് അ​വ​രോ​ട് ഇ​ട​പെ​ടു​ന്ന​തു പോ​ലെ, അ​വ​രെ ന​മ്മു​ടെ വീ​ട്ടി​ലേ​ക്കും ക്ഷ​ണി​ച്ച് ന​മ്മ​ളോ​ടൊ​പ്പം ചേ​ർ​ക്ക​ണം. അ​ങ്ങ​നെ മാ​ത്ര​മേ ജാ​തി വി​വേ​ച​നം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യൂ. അ​ഷ്ട​മി നാ​ളി​ൽ ദ​ളി​ത് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ പോ​യി അ​വ​രെ നാം ​ആ​ദ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ന​മ്മു​ടെ പെ​ണ്‍​മ​ക്ക​ളെ ദ​ളി​ത​രു​ടെ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കാ​ൻ നാം ​സ​ന്ന​ദ്ധ​രാ​കു​മോ- ആ​ർ​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ഭാ​ഗ​വ​ത് ചോ​ദി​ച്ചു.

ബി​ജെ​പി​യു​ടെ ദ​ളി​ത് സ​ന്പ​ർ​ക്ക പ​രി​പാ​ടി വെ​റും ഷോ ​മാ​ത്ര​മാ​ണെ​ന്നും ദ​ളി​ത് ഭ​വ​ന​ങ്ങ​ളി​ലെ പാ​ത്ര​ങ്ങ​ളി​ൽ അ​വി​ടെ പാ​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ബി​ജെ​പി നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന പ​രി​പാ​ടി വ്യാ​ജ നാ​ട്യം മാ​ത്ര​മാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് സാ​വി​ത്രി ഭാ​യ് ഫൂ​ലെ ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദ​ളി​ത് സ​ന്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ദ​ളി​ത് ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തും ദ​ളി​ത​ർ പാ​ച​കം ചെ​യ്ത ആ​ഹാ​രം ക​ഴി​ക്കു​ന്ന​തും. നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​വു​ക​യും വാ​ർ​ത്ത​ക​ളി​ലി​ടം പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദ​ളി​ത​രു​ടെ വീ​ട്ടി​ൽ​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​താ​യി വ​രു​ത്തി​തീ​ർ​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട​പ്പോ​ൾ മ​റ്റൊ​രു മ​ന്ത്രി​യു​ടെ ക​ണ്ടെ​ത്ത​ൽ ദ​ളി​ത​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ ശ്രീ​രാ​മ​നെ​പ്പോ​ലെ​യാ​ണെ​ന്നാ​യി​രു​ന്നു.