ചെങ്ങന്നൂരിൽ വർഗീയ ധ്രുവീകരണത്തിന് എൽഡിഎഫ് ശ്രമമെന്ന് ചെന്നിത്തല

03:56 PM May 04, 2018 | Deepika.com
തിരുവനന്തപുരം: ചെങ്ങന്നൂരിൽ എൽഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആർഎസ്എസുമായി കൂട്ടുകൂടിയ ചരിത്രമാണ് കമ്മ്യൂസ്റ്റു പാർട്ടിക്കുള്ളത്. ആർഎസ്എസിന്‍റെ വോട്ട് സ്വീകരിക്കുമെന്ന കാനത്തിന്‍റെ വാക്കുകൾ വർഗീയധ്രുവീകരണം നടക്കുന്നുണ്ടെന്നതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്‍റെ വോട്ട് വേണ്ടെന്ന് കോടിയേരി പറയുന്നു വേണമെന്ന് കാനവും, ഇതിൽ ആരെയാണ് ജനം വിശ്വസിക്കേണ്ടെതെന്നും ചെന്നിത്തല ചോദിച്ചു. വ്യാഴാഴ്ചയാണ്, ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ ഒ​ഴി​കെ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോ​ടി​യേ​രി ബാലകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഇന്ന് കോടിയേരിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.

ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നായിരുന്നു കാനത്തിന്‍റെ വാക്കുകൾ. എന്നാൽ, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം ആവർ‌ത്തിച്ചു.