ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണം: എ.​വി. ജോ​ർ​ജി​നെ ചോ​ദ്യം ചെ​യ്തു

03:21 PM May 04, 2018 | Deepika.com
കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​നെ ചോ​ദ്യം ചെ​യ്തു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ജോ​ർ​ജി​നെ ചോ​ദ്യം ചെ​യ്ത​ത്.

ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് ജോ​ർ​ജി​നെ ചോ​ദ്യം ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന. വ​കു​പ്പു​ത​ല​ത്തി​ൽ ജോ​ർ​ജി​നു വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യ പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാ​മി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​ർ​ജി​നെ ചോ​ദ്യം ചെ​യ്ത​ത്.

ആ​ലു​വ ഡി​വൈ​എ​സ്പി പ്ര​ഭു​ല്ല​ച​ന്ദ്ര​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു. പ്ര​ഭു​ല്ലച​ന്ദ്ര​ൻ മേ​ല്‍​നോ​ട്ട ചു​മ​ത​ല​യി​ല്‍ വീ​ഴ്ച വ​രു​ത്ത​യോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. വ​രാ​പ്പു​ഴ സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല ആ​ലു​വ ഡി​വൈ​എ​സ്പി​ക്കാ​ണ്.

എ.​വി. ജോ​ർ​ജി​ന്‍റെ കീ​ഴി​ലു​ണ്ടാ​യി​രു​ന്ന മൂന്ന് ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മൂന്നു പേരെയും കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. സം​ഭ​വം വി​വാദ​മാ​യ​തോ​ടെ ആ​ർ​ടി​എ​ഫ് പി​രി​ച്ചു​വി​ടു​ക​യും ജോ​ർ​ജി​നെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലേ​ക്കാ​ണ് ജോ​ർ​ജി​നെ സ്ഥ​ലം​മാ​റ്റി​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മൂ​ന്നു പേ​രെ​യും വ​രാ​പ്പു​ഴ എ​സ്ഐ ദീ​പ​ക്കി​നെ​യും പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാ​മി​നെ​യും അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.