ജിന്ന വിവാദം: അലിഗഡിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

03:02 PM May 04, 2018 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മു​ഹ​മ്മ​ദ് അ​ലി ജി​ന്ന​യു​ടെ ചി​ത്ര​ത്തെ ചൊ​ല്ലി​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നു ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. അ​ലി​ഗ​ഡി​ൽ ഇ​ന്ന് ര​ണ്ട് മു​ത​ൽ അ​ർ​ധ രാ​ത്രി​വ​രെ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ജി​ന്ന​യു​ടെ ചി​ത്രം കാ​ന്പ​സി​ൽ​നി​ന്നു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ നി​ര​വ​ധി പോ​ലീ​സു​കാ​രെ​യാ​ണ് അ​ലി​ഗ​ഡി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ന്പ​സി​ലെ ചി​ത്ര​ത്തി​നെ​തി​രെ ബി​ജെ​പി എം​പി എ​സ്.​പി. മൗ​ര്യ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.