കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. ആർടിഎഫുകാർക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. അല്ലെങ്കിൽ ശ്രീജിത്തിന്റെ സഹോദരനും ഇതേ ഗതിയുണ്ടാകുമെന്നും ഭീഷണി.
തിരുവനന്തപുരം റൂറൽ എസ്പിയുടെ ഷാഡോ സ്ക്വാഡിന്റെ പേരിലാണ് കത്ത്. മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാൻ നിൽക്കേണ്ടെന്നും കത്തിൽ പറയുന്നു. കത്ത് ശ്രീജിത്തിന്റെ കുടുംബം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.
നേരത്തെ ശ്രീജിത്തിന്റെ അമ്മ ശ്യാമളയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ആർടിഎഫ് ഉദ്യോസ്ഥർക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്
01:14 PM May 04, 2018 | Deepika.com