മു​ഹ​മ്മ​ദ് അ​ലി ജി​ന്ന രാ​ജ്യ​ത്തി​ന്‍റെ ശ​ത്രു​വെ​ന്ന് യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി

11:39 AM May 04, 2018 | Deepika.com
കാ​ൺ​പൂ​ർ: പാ​ക്കി​സ്ഥാ​ൻ സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് അ​ലി ജി​ന്ന രാ​ജ്യ​ത്തി​ന്‍റെ ശ​ത്രു​വാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ. ജി​ന്ന​യെ ചൊ​ല്ലി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ൻ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ശ​വ് പ്ര​സാ​ദി​ന്‍റെ പ്ര​സ്താ​വ​ന.

ഒ​രു രാ​ജ്യ​ത്തി​ന്‍റെ ശ​ത്രു​വി​ന് ഒ​രി​ക്ക​ലും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ സ്ഥാ​ന​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും മൗ​ര്യ പ​റ​ഞ്ഞു.

അ​ലി​ഗ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജി​ന്ന​യു​ടെ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വ​ലി​യൊ​രു സാ​മു​ദാ​യി​ക പ്ര​ശ്‌​ന​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​ത് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചി​ല സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.