കാ​ഷ്മീ​രി​ൽ പാ​ക്കിസ്ഥാൻ പ്ര​കോ​പ​നം

10:00 AM May 04, 2018 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം. വ്യാ​ഴാ​ഴ്ച രാ​ത്രി ക​രാ​ർ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ഷ്മീ​രി​ലെ കി​രാ​ൻ സെ​ക്ട​റി​ലാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഇ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള വെ​ടി​വ​യ്പ് 45 മി​നി​റ്റ് നീ​ണ്ടു​നി​ന്ന​താ​യും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.