ബംഗളൂരു: കർണാടകയിലെ ജയനഗർ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ബി.എൻ.വിജയകുമാർ(59) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയ സ്തംഭനം മൂലമാണ് അന്ത്യം. വ്യാഴാഴ്ച പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
1990ലാണ് സിവിൽ എൻജിനിയറിംഗ് ബിരുദധാരിയായ വിജയകുമാർ ബിജെപിയിൽ ചേർന്നത്. ജയനഗർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം രണ്ട് തവണ ജയിച്ച് നിയമസഭയിലെത്തി. പാർട്ടിയുടെ ബംഗളൂരു സിറ്റി ജനറൽ സെക്രട്ടറി പദവി 12 വർഷത്തോളം അദ്ദേഹം വഹിച്ചിരുന്നു.
മാർച്ച് 12നാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
കർണാടകയിലെ ബിജെപി സ്ഥാനാർഥി ബി.എൻ.വിജയകുമാർ അന്തരിച്ചു
07:47 AM May 04, 2018 | Deepika.com