ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മൂന്നു വിദേശ രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഗ്വാട്ടിമാല, പനാമ, പെറു എന്നിവയാണ് സന്ദർശിക്കുന്നത്. മേയ് ആറിന് ആരംഭിക്കുന്ന സന്ദർശനം 11 വരെ നീളും.
ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സന്ദർശനം. സന്ദർശനവേളയിൽ സർവകലശാലകൾ സന്ദർശിക്കുകയും ഇന്ത്യൻ വംശജരെ കാണുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
2014 ജൂലൈയിൽ ബ്രസീൽ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ലാറ്റിൻ അമേരിക്കൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2016ൽ മെക്സിക്കോയും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.
ഉപരാഷ്ട്രപതി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നു
02:19 AM May 04, 2018 | Deepika.com