ചൈനീസ് വിദേശകാര്യമന്ത്രി ഉത്തരകൊറിയയിലെത്തി

04:13 PM May 02, 2018 | Deepika.com
പ്യോംഗ്യാംഗ്: ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ലി ഉത്തരകൊറിയയിലെത്തി. ഇരു കൊറിയകൾക്കുമിടയിലെ സൗഹൃദാന്തരീക്ഷം ശക്തമാക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വാംഗ് ലിയുടെ സന്ദർശനം.

പ്യോംഗ്യാംഗ് വിമാനത്താവളത്തിലെത്തിയ വാംഗ് ലിയെ ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റികിൽ സോംഗ് എത്തിയാണ് സ്വീകരിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു മുതിർന്ന ചൈനീസ് പ്രതിനിധി പ്യോംഗ്യാഗിലെത്തുന്നത്.

മേയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ ഏ​​​​കാ​​​​ധി​​​​പ​​​​തി കിം ​​​​ജോം​​​​ഗ് ഉ​​​​ൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഉത്തരകൊറിയൻ സന്ദർശനം. കഴിഞ്ഞ മാസം കിം ചൈനയിൽ സന്ദർശനം നടത്തിയിരുന്നു.