പയ്യോളി: കോഴിക്കോട് വടകരയിൽ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് ഗർഭിണിക്ക് പരിക്കേറ്റ സംഭവത്തിൽ ജീവനക്കാരെ പയ്യോളി പോലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ പരാതിയാണ് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഡിടിഎസ് എഫ്4 എന്ന ബസും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരിങ്ങൽ സ്വദേശിയും ഏഴുമാസം ഗർഭിണിയുമായ ദിവ്യക്കാണ് പരിക്കേറ്റത്. ദിവ്യ ബസിന്റെ പടിയിൽനിന്ന് ഇറങ്ങിയ ഉടൻ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. യുവതി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാർ നിർത്താതെ പോയി. പിന്നീട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ഗർഭിണി ബസിൽനിന്നു വീണ സംഭവം: ജീവനക്കാർ കസ്റ്റഡിയിൽ
04:10 PM May 02, 2018 | Deepika.com