ജെ.​ഡേ വ​ധം: ഛോട്ടാ ​രാ​ജ​ൻ കു​റ്റ​ക്കാ​ര​ൻ

12:35 PM May 02, 2018 | Deepika.com
മും​ബൈ: പ്ര​മു​ഖ കു​റ്റാ​ന്വേ​ഷ​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ജ്യോ​തി​ർ​മ​യി ഡേയെ ​കൊ​ല​പ്പെടുത്തിയ കേസിൽ അ​ധോ​ലോ​ക നേ​താ​വ് ഛോട്ടാ ​രാ​ജ​ൻ കു​റ്റ​ക്കാ​ര​ൻ. മും​ബെെ​യി​ലെ പ്ര​ത്യേ​ക കോ​ടതി​യാ​ണ് ഛോട്ടാ ​രാ​ജ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജി​ഗ്ന വോ​റ​യെ കോ​ട​തി വെ​റു​തെ വി​ട്ടു.

2011 ജൂ​ണി​ലാ​ണ് ജെ. ​ഡേ​യെ അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ര്‍ ബൈ​ക്കി​ലെ​ത്തി വെ​ടി​വച്ചു കൊ​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീട് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​യാ​യി​രു​ന്നു. ഛോട്ടാ ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ പ​ത്ത് പേ​ർ​ക്കെ​തി​രാ​യാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഇ​ന്ത്യോ​നേ​ഷ്യ​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ ഛോട്ടാ ​രാ​ജ​നെ തിഹാർ ജ​യി​ലി​ൽ​വ​ച്ചു സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ രാ​ജ​നെ കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി​യി​രു​ന്നു. 155 സാ​ക്ഷി​ക​ളെ വി​ചാ​ര​ണ​കാ​ല​യ​ള​വി​ല്‍ വി​സ്ത​രി​ച്ചു.