പാറ്റ്ന: ബിഹാറിൽ പോലീസുകാർക്കു നേരെ മർദനം. ബിഹാറിലെ അറയിൽ പ്രദേശവാസികൾ ചേർന്നു മൂന്ന് പോലീസുകാരെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസുകാർക്ക് സാരമായി പരിക്കേറ്റു. മുൻ ഡെപ്യൂട്ടി മേയർ ധൻബാദ് നീരജ് സിംഗ് കൊലപാതകക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാനെത്തിയ സംഘത്തിലെ ഉദ്യോഗസ്ഥർക്കു നേരെയാണ് ആക്രമണമുണ്ടായത്.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പോലീസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. 2017 മാർച്ച് 21നാണ് നീരജ് സിംഗ് വെടിയേറ്റ് മരിച്ചത്. നാല് പേർ ചേർന്ന് സിംഗിന്റെ കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു.
ബിഹാറിൽ പോലീസുകാർക്കു മർദനം
11:12 AM May 02, 2018 | Deepika.com