ബാം​ഗ​ളൂ​രി​നു ത​ട​യി​ട്ടു ഹാ​ർ​ദി​ക്; മും​ബൈ​ക്കു ജ​യി​ക്കാ​ൻ 168 റ​ണ്‍​സ്

10:03 PM May 01, 2018 | Deepika.com
ബം​ഗ​ളു​രു: ഐ​പി​എ​ലി​ൽ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രേ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്ത ബാം​ഗ​ളൂ​ർ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സ് നേ​ടി. മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണു ബാം​ഗ​ളൂ​രി​നു തി​രി​ച്ച​ടി​യാ​യ​ത്. 45 റ​ണ്‍​സ് നേ​ടി​യ മ​ന്ന​ൻ വോ​റ​യാ​ണ് ബാം​ഗ​ളൂ​ർ ടോ​പ് സ്കോ​റ​ർ.

ടോ​സ് നേ​ടി​യ മും​ബൈ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ബാം​ഗ​ളൂ​രി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റ് അ​ഞ്ച് ഓ​വ​റി​ൽ 38 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ ഡി ​കോ​ക്ക്(7) മ​ട​ങ്ങി. പ​തി​വി​നു വി​പ​രീ​ത​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തി​റ​ങ്ങി​യ ബ്ര​ണ്ട​ൻ മ​ക്ക​ല്ലം മ​ന്ന​ൻ വോ​റ​യ്ക്കൊ​പ്പം ചേ​ർ​ന്ന​തോ​ടെ ബാം​ഗ​ളൂ​ർ സ്കോ​ർ ഉ​യ​ർ​ന്നു. ഇ​ട​യ്ക്ക് 45 റ​ണ്‍​സ് നേ​ടി വോ​റ പു​റ​ത്താ​യെ​ങ്കി​ലും മ​ക്ക​ല്ല​വും നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ ബാം​ഗ​ളൂ​ർ സ്കോ​ർ കു​തി​ച്ചു.

14-ാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ൽ മ​ക്ക​ല്ലം പു​റ​ത്താ​യി. 37 റ​ണ്‍​സാ​യി​രു​ന്നു വെ​റ്റ​റ​ൻ താ​ര​ത്തി​ന്‍റെ സ​ന്പാ​ദ്യം. ഇ​തി​നു​ശേ​ഷം ബാം​ഗ​ളൂ​രി​നു തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​റി​ഞ്ഞ 18-ാം ഓ​വ​റി​ൽ വി​രാ​ട് കോ​ഹ്ലി(32)​യ​ട​ക്കം മൂ​ന്നു പേ​ർ പു​റ​ത്താ​യി. അ​വ​സാ​ന ഓ​വ​റി​ൽ ഗ്രാ​ൻ​ഡ്ഹോം ന​ട​ത്തി​യ ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടാ​ണ് ബാം​ഗ​ളൂ​ർ സ്കോ​ർ 150 ക​ട​ത്തി​യ​ത്. ഗ്രാ​ൻ​ഡ്ഹോം 10 പ​ന്തി​ൽ 23 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു.

മും​ബൈ​ക്കാ​യി ഹാ​ർ​ദി​ക് പാ​ണ്ഡ്യ മൂ​ന്നും ജ​സ്പ്രീ​ത് ബും​റ, മാ​ർ​ക്ക​ണ്ഡെ, മ​ക്ഗ്ലീ​ഗ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.