2 റെ​ഡ്ഡി+1 യെ​ഡ്ഡി= ബി​ജെ​പി സൂ​ത്ര​വാ​ക്യം; മോ​ദി​യെ വീ​ണ്ടും കു​ത്തി സി​ദ്ധ​രാ​മ​യ്യ

08:39 PM May 01, 2018 | Deepika.com
ബം​ഗ​ളു​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 2+1 പ​രി​ഹാ​സ​ത്തി​നു വീ​ണ്ടും മ​റു​പ​ടി​യു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. 2 റെ​ഡ്ഡി+1 യെ​ഡ്ഡി എ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നു​ള്ള മോ​ദി​യു​ടെ സൂ​ത്ര​വാ​ക്യ​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ പ​രി​ഹ​സി​ച്ചു.

റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ സി​ബി​ഐ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച് മോ​ദി ഒ​ന്നും പ​റ​ഞ്ഞി​ല്ല. മ​റി​ച്ച് അ​ദ്ദേ​ഹം 2+1 ഫോ​ർ​മു​ല​യെ​കു​റി​ച്ചാ​ണു സം​സാ​രി​ച്ച​ത്. 2 റെ​ഡ്ഡി+1 യെ​ഡ്ഡി എ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നു​ള്ള മോ​ദി​യു​ടെ സൂ​ത്ര​വാ​ക്യം- സി​ദ്ധ​രാ​മ​യ്യ ട്വീ​റ്റ് ചെ​യ്തു. കു​പ്ര​സി​ദ്ധ ഖ​നി ഉ​ട​മ​ക​ളാ​യ റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു പു​റ​മേ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ​യെ​യും കൂ​ട്ടി​ച്ചേ​ർ​ത്താ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ​യു​ടെ ട്വീ​റ്റ്.

നേ​ര​ത്തെ, ര​ണ്ട് മ​ണ്ഡ​ല​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ​യും ഒ​രു മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ 2+1 ഫോ​ർ​മു​ല​യാ​ണ് അ​ദ്ദേ​ഹം ക​ർ​ണാ​ട​ക​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ച​മ​ര​ജ​ന​ഗ​ര ജി​ല്ല​യി​ലെ ശാ​ന്ത​മ​ര​ഹ​ള്ളി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ മോ​ദി​യു​ടെ പ​രി​ഹാ​സം. നി​ല​വി​ൽ സി​ദ്ധ​രാ​മ​യ്യ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭീ​തി​മൂ​ല​മാ​ണ് അ​ദ്ദേ​ഹം പു​തി​യ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ഇ​താ​ണു ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന​മെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

തൊ​ട്ടു​പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് (വ​ഡോ​ദ​ര, വാ​രാ​ണ​സി) മ​ൽ​സ​രി​ക്കാ​ൻ നി​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച ഘ​ട​കം ഇ​തേ ഭ​യം ത​ന്നെ​യാ​യി​രു​ന്നോ എ​ന്നാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​റു​പ​ടി.