ന്യൂഡൽഹി: റോഡിൽ അപകടമുണ്ടാക്കിയ പശുവിനെതിരേ പരാതിയുമായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യവസായി പോലീസിനെ സമീപിച്ചു. പശു റോഡിൽനിന്നതിനെ തുടർന്ന് താൻ അപകടത്തിൽപ്പെട്ടുവെന്നും കാൽ ഒടിഞ്ഞെന്നുമാണ് ഇദ്ദേഹത്തിന്റെ പരാതി. ഡൽഹിയിലെ സദർ ബസാർ പോലീസ് സ്റ്റേഷനിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
ഈമാസം 27ന് താൻ സഞ്ചരിച്ചിരുന്ന സ്കൂട്ടി ഡൽഹിയിലെ മാതാ ഷെരെവാലി മാർക്കറ്റ് പരിസരത്തുവച്ച് പശുവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരോപിതനായ പശുവിനെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവി കാമറകളിൽനിന്നു ദൃശ്യങ്ങൾ വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിലാണു പോലീസ്.
നടുറോഡിൽ കെണിയൊരുക്കി "ഗോമാത’; വ്യവസായിയുടെ കാല് ഒടിഞ്ഞു
07:11 PM May 01, 2018 | Deepika.com