പോക്സോ കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

03:20 PM May 01, 2018 | Deepika.com
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗീക പീഡനക്കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

നടപടികൾ നിരീക്ഷിക്കുവാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതിക്കു രൂപം നൽകണമെന്നും നിർദേശമുണ്ട്. അടുത്തിടെ പോ​​​​ക്സോ നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​നു രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ അം​​​ഗീ​​​കാ​​​രം നൽകിയിരുന്നു. ഇ​​​​തോ​​​​ടെ ഇ​​​ത്ത​​​രം​​​കേ​​​സു​​​ക​​​ളി​​​ൽ ക​​​​ടു​​​​ത്ത ശി​​​​ക്ഷ വി​​​​ധി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​വും.

പ​​​​ന്ത്ര​​​​ണ്ടു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കൊ​​​ടും​​​കു​​​റ്റ​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് വ​​​​ധ​​​​ശി​​​​ക്ഷ വ​​​​രെ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.