ന്യൂ​ന​പ​ക്ഷ​ങ്ങൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; കോ​ൺ​ഗ്ര​സി​ന്‍റെ കൈ​ക​ളും ശു​ദ്ധ​മ​ല്ല, പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു: സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്

06:40 PM Apr 24, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കൈ​ക​ളും ശു​ദ്ധ​മ​ല്ലെ​ന്ന പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്. മ​നു​ഷ്യ​നെ​ന്ന നി​ല​യി​ലാ​ണ് പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. എ​ന്താ​ണോ താ​ൻ പ​റ​ഞ്ഞ​ത് അ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ലി​ഗ​ഡ് മു​സ്‌​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ടു സം​വ​ദി​ക്കു​മ്പോ​ഴാ​യി​രു​ന്നു സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​പ്പെ​ട്ട​തി​നു ശേ​ഷ​മു​ണ്ടാ​യ ക​ലാ​പ​ങ്ങ​ളി​ൽ നി​ര​വ​ധി മു​സ്‌​ലിം​ങ്ങ​ൾ കൊ​ല്ല​പ്പെ​ടാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തൊ​രു രാ​ഷ്ട്രീ​യ​പ​ര​മാ​യ ചോ​ദ്യ​മാ​ണ്. ന​മ്മ​ളു​ടെ കൈ​ക​ളി​ലും (കോ​ൺ​ഗ്ര​സ്) ര​ക്ത​ക്ക​റ പു​ര​ണ്ടി​ട്ടു​ണ്ട്. താ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ങ്കി​ൽ ത​ന്നെ​യും ഇ​തു പ​റ​യു​ക​യാ​ണ്. ന​മ്മു​ടെ കൈ​ക​ളി​ലും ര​ക്ത​ക്ക​റ പു​ര​ണ്ടി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ച​രി​ത്ര​ത്തി​ൽ​നി​ന്നും പാ​ഠം ഉ​ൾ​ക്കൊ​ള്ള​ണം. പ​ത്തു​വ​ർ​ഷ​ത്തി​നു ശേ​ഷം അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ങ്ങ​ൾ തി​രി​ച്ചെ​ത്തി​യാ​ൽ അ​ന്ന് നി​ങ്ങ​ൾ​ക്കു നേ​രെ ഇ​ത്ത​ര​മൊ​രു ചോ​ദ്യം ഉ​യ​ർ​ന്നു​വ​രു​ന്നൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​വ​രു​ത്തി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി. മ​നു​ഷ്യ​നെ​ന്ന നി​ല​യി​ലാ​ണ് താ​ൻ ഇ​തു പ​റ​ഞ്ഞ​ത്. ച​രി​ത്ര​പ​ര​മോ രാ​ഷ്ട്രീ​യ​പ​ര​മോ സാ​മൂ​ഹി​ക ദാ​ര്‍​ശ​നി​ക​പ​ര​മോ ആ​യ ഏ​തെ​ങ്കി​ലും കാ​ര്യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ങ്കി​ൽ ന​മ്മ​ൾ തീ​ർ​ച്ച​യാ​യും ഉ​ത്ത​രം പ​റ​യ​ണം. താ​ൻ‌ ഏ​തെ​ങ്കി​ലും പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച​താ​യി അ​റി​വു​ണ്ടോ? എ​ന്താ​ണോ പ​റ​ഞ്ഞ​ത് അ​തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.