തിരുവനന്തപുരത്ത് കെഎസ്ആർടിസി വർക്ക്ഷോപ്പിൽ തീപിടിത്തം

04:08 PM Apr 24, 2018 | Deepika.com
തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ തീപിടിത്തം. ടയറും ട്യൂബും കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

വർക്ക്ഷോപ്പിൽ ഇരുന്പ് വെൽഡ് ചെയ്യുന്ന പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിലെ തീപ്പൊരി വീണാകാം തീപടർന്നതെന്ന് സംശയിക്കുന്നു.