ചൈനയിൽ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തിൽ 18 പേർ മരിച്ചു

03:59 PM Apr 24, 2018 | Deepika.com
ബെയ്ജിംഗ്: ചൈനയിൽ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തിൽ 18 പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ ചൈനയിലെ യിംഗ്ഡെ നഗരത്തിലാണ് സംഭവമുണ്ടായത്.

മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോൾ ബാറിന്‍റെ പുറത്തേക്കുള്ള വാതിലിൽ മോട്ടോർബൈക്ക് വച്ച് തടസം സൃഷ്ടിച്ചതിന് 32 കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.