ചിത്രയെ ഒഴിവാക്കിയ വിഷയം രാജ്യസഭയിൽ

01:24 PM Aug 02, 2017 | Deepika.com
ന്യൂഡൽഹി: ലോക അത്‌ലറ്റിക് മീറ്റിൽനിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയ വിഷയം രാജ്യസഭയിൽ സിപിഎം അഗം കെ. സോമപ്രസാദ് ഉന്നയിച്ചു. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെ ഗൂഢാലോചന കാരണമാണ് ചിത്രയ്ക്ക് അവസരം ലഭിക്കാതെ പോയത്. നിക്ഷിപ്ത താൽപര്യം വച്ചു പ്രവർത്തിക്കുന്ന കായിക ഫെഡറേഷനുകളെ സർക്കാർ നിയന്ത്രിക്കണമെന്നും സോമപ്രസാദ് ആവശ്യപ്പെട്ടു.