വിൻസെന്‍റ് എംഎൽഎയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

12:53 PM Aug 02, 2017 | Deepika.com
തിരുവനന്തപുരം: സ്ത്രീ പീഡന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം. വിൻസെന്‍റിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം പൂർത്തിയായി. വിധി പറയുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയതായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അറിയിച്ചു. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.