ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും പൊള്ളലേൽപ്പിച്ചു

12:26 PM Aug 02, 2017 | Deepika.com
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് പൊള്ളലേൽപ്പിച്ചു. സംഭവശേഷം ഇരുവരും ഒളിവിൽ പോയതായും പോലീസ് അറിയിച്ചു. മുഖത്തും കൈകളിലും പൊള്ളലേറ്റ കുഞ്ഞ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി വിവരങ്ങൾ തിരക്കി.