നടിയെ ആക്രമിച്ച സംഭവം: ശ്രീത ശിവദാസിന്‍റെ മൊഴിയെടുത്തു

11:00 AM Aug 02, 2017 | Deepika.com
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണസംഘം നടി ശ്രീത ശിവദാസിന്‍റെ മൊഴിയെടുത്തു. ആലുവയിലെ ഉളിയന്നൂരിലെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തെന്ന നിലയിലാണ് മൊഴിയെടുത്തത്. ഉപദ്രവിക്കപ്പെട്ട ശേഷം ശ്രീതയുടെ വീട്ടിൽ നടിയെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഓർഡിനറി എന്ന ചിത്രത്തിലൂടെ ശ്രീത മലയാള സിനിമാ രംഗത്തെത്തിയത്.