ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഈജിപ്ത് ഉപേക്ഷിച്ചു

08:30 AM Jun 05, 2017 | Deepika.com
കെയ്റോ: ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഈജിപ്ത് ഉപേക്ഷിച്ചു. ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിന്‍റെ ശത്രുതാപരമായ നിലപാടുകളാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ ബഹ്റിനും, സൗദി അറേബ്യയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. ഖത്തറുമായുള്ള വ്യോമ- നാവിക ഗതാഗത സംവിധാനങ്ങളും ഇരുരാജ്യങ്ങളും റദ്ദാക്കിയിട്ടുണ്ട്.