ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിൽ കായൽ പുറമ്പോക്കിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ കാർത്തികപ്പള്ളി താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 13 പഞ്ചയത്തുകളിലും മുനിസിപ്പാലിറ്റിയിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഹരിപ്പാട് കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തിയാക്കണം. ബാങ്കുകൾ വിദ്യാഭ്യാസ ലോൺ തടയുന്നതുസംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിലേക്ക് ലീഡ് ബാങ്ക് മാനേജർ അടുത്ത താലൂക്ക് വികസന യോഗത്തിൽ പങ്കെടുക്കണമെന്നും ചെറുതന പഞ്ചായത്തിൽ എടിഎം കൗണ്ടർ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
റവന്യൂ ടവറിൽ നടന്ന യോഗത്തിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി.എ. സജീവ്കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണിക്കൃഷ്ണൻ മൂസത് എന്നിവർ പങ്കെടുത്തു.
കായൽ പുറമ്പോക്കിലെ താമസക്കാർക്ക് പട്ടയം നൽകണം
11:02 PM Oct 08, 2023 | Deepika.com