ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം: ബൊ​ക്കാ​ഷി ബ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

12:37 AM Jun 10, 2023 | Deepika.com
താ​മ​ര​ശേ​രി: "ഹ​രി​തം,സു​ന്ദ​രം,ഓ​മ​ശേ​രി'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ലി​ന്യ മു​ക്ത നാ​ടി​ന്‌ വീ​ടു​ക​ളി​ൽ ശാ​സ്ത്രീ​യ​മാ​യി ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ 699 കു​ടും​ബ​ങ്ങ​ൾ​ക്ക്‌ ബൊ​ക്കാ​ഷി ബ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
2840 രൂ​പ വി​ല വ​രു​ന്ന,ഗാ​ർ​ഹി​ക മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള നൂ​ത​ന സം​വി​ധാ​ന​മാ​യ ബൊ​ക്കാ​ഷി ബ​ക്ക​റ്റു​ക​ൾ ആ​കെ വി​ല​യു​ടെ പ​ത്ത്‌ ശ​ത​മാ​ന​മാ​യ 284 രൂ​പ വീ​തം മാ​ത്രം ഗു​ണ​ഭോ​ക്തൃ വി​ഹി​തം ഈ​ടാ​ക്കി​യാ​ണ്‌ ന​ൽ​കി​യ​ത്‌. 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്‌ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്‌. വാ​ർ​ഡു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ നി​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്‌. ര​ണ്ട്‌ ബ​ക്ക​റ്റു​ക​ളും ബൊ​ക്കാ​ഷി പൗ​ഡ​റും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റാ​ണ്‌ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്‌ വി​ത​ര​ണം ചെ​യ്ത​ത്‌.അ​ത്യാ​ധു​നി​ക ജാ​പ്പ​നീ​സ് ടെ​ക്നോ​ള​ജി​യി​ൽ നി​ർ​മി​ച്ച ബൊ​ക്കാ​ഷി ബ​ക്ക​റ്റു​ക​ളി​ലൂ​ടെ ദു​ർ​ഗ​ന്ധം, പു​ഴു, പാ​റ്റ​ക​ൾ എ​ന്നി​വ ഇ​ല്ലാ​തെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ക​മ്പോ​സ്റ്റ്‌ കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ടു​ക്ക​ള മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ്്‌ ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. പ്ര​കൃ​തി​യി​ൽ സ​ഹ​വ​സി​ക്കു​ന്ന പ്ര​ഭാ​വി​ത മി​ത്ര​ജീ​വാ​ണു​ക്ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ബൊ​ക്കാ​ഷി​യു​ടെ പ്ര​വ​ർ​ത്ത​നം രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.
ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ബ​ക്ക​റ്റി​ൽ ഊ​റി​വ​രു​ന്ന ബൊ​ക്കാ​ഷി ടീ,​വെ​ള്ളം ചേ​ർ​ത്ത് പു​ൽ​ത്ത​കി​ടി​യി​ലും ചെ​ടി​ച്ച​ട്ടി​ക​ളി​ലും അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ലും കീ​ട​നാ​ശി​നി​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. നാ​ടി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക​യും രാ​സ​വ​ള പ്ര​യോ​ഗ​ങ്ങ​ളി​ല്ലാ​തെ തി​ക​ച്ചും ജൈ​വ​രീ​തി​യി​ലു​ള്ള കാ​ർ​ഷി​ക സം​സ്‌​കൃ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ ആ​രോ​ഗ്യ​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യു​മാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്ത്‌ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്‌. കൊ​ള​ത്ത​ക്ക​ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ദു​ൽ നാ​സ​ർ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​കെ. അ​ബ്ദു​ല്ല​ക്കു​ട്ടി​ക്ക്‌ ബൊ​ക്കാ​ഷി ബ​ക്ക​റ്റു​ക​ൾ ന​ൽ​കി പ​ഞ്ചാ​യ​ത്ത്‌​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ അ​ബു,സ്റ്റാ​ന്‍റിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി, സൈ​നു​ദ്ദീ​ൻ കൊ​ള​ത്ത​ക്ക​ര,ഒ.​പി. സു​ഹ​റ,നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​മു​ഹ​മ്മ​ദ്‌ ഹാ​ഫി​സ്‌(​വി​ഇ​ഒ)​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​യോ​ഡ്രോ​പ്സ്‌ മാ​ർ​ക്ക​റ്റിം​ഗ്‌ മാ​നേ​ജ​ർ ഇ.​പി. ദി​ലീ​പ്‌ കു​മാ​ർ ക്ലാ​സ്സെ​ടു​ത്തു.