ബാലുശേരി: ദുരൂഹ സാഹചര്യത്തില്‍ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് ചികിത്സക്കിടെ മരിച്ചു. എരമംഗലം ഊളാന്‍ കുന്നുമ്മല്‍ ബിനീഷ് (44) ണ് മരിച്ചത്.
കാരാട്ടുപാറ കരിയാത്തന്‍ കോട്ടക്കല്‍ ക്ഷേത്രത്തിന്റെ സമീപത്ത് വച്ച് 27ന് രാവിലെ ഏഴോടെയാണ് ബിനീഷിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഘട്ടനത്തെ തുടര്‍ന്ന് പരിക്കേറ്റാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഇയാള്‍ മൊടക്കല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടയാണ് മരണം സംഭവിച്ചത്. ഭാര്യ: സരിത. പിതാവ് : കണ്ണന്‍കുട്ടി. മാതാവ്: പാര്‍വതി.
ദുരൂഹ സാഹചര്യത്തില്‍ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ചു
10:17 PM Apr 01, 2023 | Deepika.com