കോഴിക്കോട്: പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടു യുവാക്കൾ പിടിയിൽ.
മാബുഴക്കാട്ട് മീത്തൽ രാഹുൽ (22), പറന്പിൽ തൊടിയിൽ അക്ഷയ് (19) എന്നിവരെയാണ് പന്തീരാങ്കാവ് ഇൻസ്പെക്ടർ എൻ. ഗണേഷ് കുമാറിന്റെ നേതൃത്ത്വത്തിലുള്ള പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ വർഷം നവംബറിൽ പന്തീരാങ്കാവ് സ്റ്റേഷൻ കോബോണ്ടിന് പുറത്ത് ഒഴിഞ്ഞ പറന്പിൽ നിർത്തിയിട്ട സ്കൂട്ടർ പ്രതികൾ രാത്രി സമയത്ത് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവ് പോലീസ് നൂറോളം സിസിടിവി കാമറകളുൾപ്പെടെ പരിശോധിച്ച് ആറു മാസത്തെ ശാസ്ത്രീയമായ അന്വേഷത്തിലൂടെയാണ് പ്രതികൾ പിടിയിലാവുന്നത്.
ബൈക്ക് മോഷണം രണ്ട് യുവാക്കൾ പിടിയിൽ
12:07 AM Mar 31, 2023 | Deepika.com