കോഴിക്കോട്: ജനറൽ ആശുപത്രിയിൽ വിമുക്തി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡി- അഡിക്ഷൻ സെന്ററിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ് ഒരുങ്ങുന്നു.
വാർഡിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്ന് വൈകുന്നേരം നാലിന് നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം എൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും, എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ഡി -അഡിക്ഷൻ സെന്ററിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്ത്രീകൾക്കും കുട്ടികൾക്കും ലഹരിയിൽ നിന്നും മോചനം സാധ്യമാക്കുന്നതിന് പ്രത്യേക വാർഡ് ആരംഭിക്കുന്നത്.
ഡി-അഡിക്ഷൻ സെന്ററിൽ പ്രത്യേക വാർഡിന്റെ ഉദ്ഘാടനം ഇന്ന്
11:40 PM Mar 29, 2023 | Deepika.com