കോഴിക്കോട്: സമരങ്ങളാണ് അരങ്ങിൽ ശ്രീധരന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൽജെഡി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദർശത്തിന്റെ അരങ്ങിൽ തലയുയർത്തിപ്പിടിച്ചു നിന്ന നേതാവായിരുന്നു അദ്ദേഹം. ഓൾ ഇന്ത്യാ വിദ്യാർഥി ഫെഡറേഷനിൽ അംഗമായതിന്റെ പേരിൽ സ്കൂളിൽ നിന്നും ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കോളജിൽ നിന്നും പുറത്തായ അരങ്ങിൽ സ്വാതന്ത്ര്യസമരത്തിലൂടെയാണു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതെന്നും ഗവർണർ കൂട്ടിച്ചേർത്തു. എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ അധ്യക്ഷത വഹിച്ചു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി, എം.കെ. രാഘവൻ എംപി, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ, മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എംപി, എൽജെഡി നേതാക്കളായ ഡോ.വർഗീസ് ജോർജ്, വി. കുഞ്ഞാലി, മനയത്ത് ചന്ദ്രൻ, പി. കിഷൻചന്ദ് എന്നിവർ പ്രസംഗിച്ചു.
അരങ്ങിൽ ശ്രീധരൻ വളർന്നത് സമരങ്ങളിലൂടെ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
12:27 AM Mar 27, 2023 | Deepika.com